പേരാവൂരിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം ; അറസ്റ്റിലായവർ റിമാൻഡിൽ

Share our post

പേരാവൂർ: തെരു പാമ്പാളിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ അറസ്റ്റിലായ അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാമ്പാളിയിലെ പി.രാജേഷ്, തെരു സ്വദേശികളായ എൻ.അജേഷ്, എൻ.മഹേഷ്, കെ.പി.പ്രണവ്, തിരുവോണപ്പുറത്തെ എം.എസ്.സനിൽകുമാർ എന്നിവരെയാണ് റിമാൻഡ് ചെയ്ത് കൂത്തുപറമ്പ് സ്‌പെഷൽ സബ് ജയിലിലേക്ക് മാറ്റിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. പേരാവൂർ എസ്.എച്ച്.ഒ കെ.എസ് നിഥിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ബുധനാഴ്ച രാത്രി പമ്പാളിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് പാമ്പാളി സ്വദേശി കൂരിയാടൻ അൻസാർ, തെരു സ്വദേശി പട്ടനാടൻ അരുൺ, മേൽമുരിങ്ങോടി സ്വദേശി അഭിജിത്ത് എന്നിവർക്ക് വെട്ടേറ്റത്. മൂവരും വിവിധ ആസ്പത്രികളിൽ ചികിത്സയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!