അശ്ലീലദൃശ്യം വാട്സാപ് സ്റ്റാറ്റസാക്കി; പൊലീസുകാരന് സസ്പെന്ഷന്
അശ്ലീല ദൃശ്യം വാട്സാപ് സ്റ്റാറ്റസാക്കിയ പൊലീസുകാരന് എട്ടിന്റെ പണി. അടൂര്‍ പൊലീസ് ക്യാംപിലെ ഹവിൽദാറായ സഞ്ജു കൃഷ്ണന് സസ്പെൻഷൻ. പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അടൂർ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ പൊലീസ് ക്യാംപിലെ ഹവിൽദാറുമാണ് സഞ്ജു കൃഷ്ണന്.
പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിനു കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. അന്ന് വൈകിട്ടോടെ നീക്കം ചെയ്തിരുന്നു. പിന്നീട് ക്ഷമാപണ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് കമൻഡാന്റ് മനോജ് കെ.നായർ നടപടി എടുത്തത്.
