വസ്തു ഇടപാടുകളിൽ 8,500 കോടിയുടെ ക്രമക്കേട്; പരിശോധന ശക്തമാക്കാൻ ആദായനികുതി വകുപ്പ്

Share our post

ഭൂമി, വസ്തു ഇടപാടുകളിൽ 8,500 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പരിശോധന ശക്തമാക്കാൻ ആദായനികുതി വകുപ്പ്. റിപ്പോർട്ട് ചെയ്യാത്ത ഇടപാടുകൾ, ആധാരത്തിൽ കുറഞ്ഞ മൂല്യം കാണിക്കൽ, ബെനാമി ഉടമസ്ഥാവകാശം എന്നിവയാണ് പ്രധാനമായും വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഫയൽ ചെയ്ത റിട്ടേണുകളിലെ വിവരങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്.

ക്രമക്കേടുകളുടെ സ്വഭാവം:

മറച്ചുവെച്ച ഇടപാടുകൾ: വലിയ തുകയുടെ ഭൂമി കൈമാറ്റങ്ങൾ നികുതിരേഖകളിൽ ഉൾപ്പെടുത്തിയില്ല.

കുറഞ്ഞ മൂല്യം കാണിക്കൽ: വസ്തുവിന്റെ യഥാർത്ഥ വിപണിമൂല്യത്തേക്കാൾ കുറഞ്ഞ തുക ആധാരത്തിൽ കാണിച്ച് നികുതി വെട്ടിച്ചു.

ബെനാമി ഇടപാടുകൾ: കണ്ടെത്തിയതിൽ 2,000 കോടി രൂപയുടെ ഇടപാടുകൾ ബെനാമി നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് സംശയിക്കുന്നു.

കള്ളപ്പണ ഇടപാട്: രേഖപ്പെടുത്താത്ത പണം (കള്ളപ്പണം) ഇടപാടുകൾക്കായി കൈമാറിയതായും കരുതുന്നു.

നിരീക്ഷണത്തിലുള്ള വസ്തുവകകൾ:

ഉയർന്ന മൂല്യമുള്ള വസ്തുവകകളാണ് പ്രധാനമായും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ളത്. ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടൽ, കാർഷികഭൂമി ഇടപാടുകൾ, ഫാം ഹൗസുകൾ, മറ്റ് ഉയർന്ന മൂല്യമുള്ള സ്വത്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അന്വേഷണം ഇങ്ങനെ:

പരമ്പരാഗത പരിശോധനകൾക്കു പകരം അത്യാധുനിക ഡാറ്റാ വിശകലന രീതികളാണ് വകുപ്പ് ഇതിനായി അവലംബിക്കുന്നത്.

പാൻ പരിശോധന: വസ്തു ഇടപാടുകളിൽ നൽകിയ പാൻ കാർഡ് വിവരങ്ങൾ ആദായനികുതി റിട്ടേണുകളുമായി ഒത്തുനോക്കുന്നു.

വരുമാനപരിശോധന: വസ്തു വാങ്ങിയ ആൾക്ക് അതിനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നു.

ഉടമസ്ഥാവകാശം: വസ്തു വാങ്ങാൻ പണം നൽകിയ ആളും ആധാരത്തിൽ പേരുള്ള ആളും ഒരാൾ തന്നെയാണോ എന്ന് ഉറപ്പാക്കും.

വില വ്യത്യാസം: റിട്ടേണിൽ നിക്ഷേപമായി കാണിച്ച തുകയും വസ്തുവിന്റെ യഥാർത്ഥ മൂല്യവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തും.

നിരീക്ഷണത്തിലുള്ള വസ്തുവകകൾ:

ഉയർന്ന മൂല്യമുള്ള വസ്തുവകകളാണ് പ്രധാനമായും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ളത്. ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടൽ, കാർഷികഭൂമി ഇടപാടുകൾ, ഫാം ഹൗസുകൾ, മറ്റ് ഉയർന്ന മൂല്യമുള്ള സ്വത്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിവരശേഖരണം:

കഴിഞ്ഞ രണ്ടുവർഷമായി വിവിധ റിപ്പോർട്ടിങ് സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ആദായനികുതി വകുപ്പ് വിശകലനം ചെയ്തുവരികയാണ്.

  1. ബാങ്കുകളിൽനിന്നുള്ള വൻകിട ഇടപാടുകളുടെ വിവരങ്ങൾ.
  2. രജിസ്ട്രേഷൻ വകുപ്പിൽനിന്നുള്ള വസ്തു കൈമാറ്റ വിവരങ്ങൾ.
  3. പോസ്റ്റ് ഓഫീസുകളിൽനിന്നുള്ള നിക്ഷേപ വിവരങ്ങൾ.

ഭൂമി ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവും നികുതിവെട്ടിപ്പും തടയാൻ ആദായനികുതി വകുപ്പ് നിർമ്മിതബുദ്ധി (എ.ഐ.) അധിഷ്ഠിത സംവിധാനമാണ് ഉപയോഗിക്കുന്നത്. വിവരങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ ഉടമസ്ഥാവകാശവും പണത്തിന്റെ ഉറവിടവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് എളുപ്പമായി. 8,500 കോടി രൂപയുടെ ക്രമക്കേട് നടത്തിയ ഇടപാടുകളിൽ ഉടൻ കർശന നടപടിയുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!