38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടത്തും. ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെയുള്ള വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കും. സെപ്റ്റംബർ മൂന്ന് മുതൽ 10 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!