യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു
കൊച്ചി: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. പറവൂരിലെ സനീഷ് – നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരിച്ചത്. ഉച്ചക്ക് 1.30ഓടെയാണ് അപകടം. ഇസ്തിരിയിടുന്നതിനിടെ അയണ്‍ ബോക്സില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
