യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു

Share our post

കൊച്ചി: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. പറവൂരിലെ സനീഷ് – നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരിച്ചത്. ഉച്ചക്ക് 1.30ഓടെയാണ് അപകടം. ഇസ്തിരിയിടുന്നതിനിടെ അയണ്‍ ബോക്‌സില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!