പയ്യന്നൂർ പെരുമ്പയിൽ വൻ സ്‌പിരിറ്റ് വേട്ട; ഒരാൾ പിടിയിൽ
കണ്ണൂർ : പയ്യന്നൂർ പെരുമ്പയിൽ 7000 ലിറ്റർ സ്‌പിരിറ്റുമായി ഒരാൾ അറസ്റ്റിൽ. അടൂർ സ്വദേശി അഖിലിനെയാണ് പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.200 കന്നാസുകളിലാക്കി ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്‌പിരിറ്റാണ് എക്സൈസ് പിടിച്ചത്.