പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയുടെ മൃതദേഹം കണ്ടെത്തി
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരത്തെ വി.പി.ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഹനീഫ ഒഴുക്കിൽ പ്പെട്ട സ്ഥലത്ത് നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ മാറി കാഞ്ഞിരപ്പുഴ സർവീസ് സെന്ററിന്റെ സമീപത്ത് നിന്നുമാണ് മൃതദേഹം കെട്ടിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് പുഴയിലൂടെ ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ ഹനീഫ ഒഴുക്കിൽപ്പെട്ടത്. കൊട്ടംചുരത്തെ പരേതനായ ഇബ്രാഹിമിന്റെയും ആസ്യയുടെയും മകനാണ്. സഹോദരങ്ങൾ: ഹസീന, അൻഷീന, അലി, ആരിഫ്.
