അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് യാ​ത്ര: വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

Share our post

കൊ​ച്ചി: ബൈ​ക്കി​ൽ പി​ന്നോ​ട്ട് തി​രി​ഞ്ഞി​രു​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശി​പാ​ർ​ശ ചെ​യ്തു. ഇ​തി​ന് പു​റ​മെ, വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കു​സാ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തെ റോ​ഡി​ലൂ​ടെ യാ​തൊ​രു​വി​ധ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ബൈ​ക്കി​ന് പി​ന്നി​ൽ തി​രി​ഞ്ഞി​രു​ന്ന് യാ​ത്ര ചെ​യ്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് കൈ​മാ​റി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഇ​തി​ന് പു​റ​മെ, ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ മൂ​ന്ന് പേ​രെ ക​യ​റ്റി ബൈ​ക്ക് ഓ​ടി​ച്ച മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കെ​തി​രെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ രീതിയിൽ വാ​ഹ​ന​മോ​ടി​ക്കുന്നവർക്കും അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​നടപടികൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!