മിനിമം ബാലന്‍സില്ലാത്തതിന് ബാങ്കുകള്‍ ഈടാക്കിയത് കോടികള്‍; ധനമന്ത്രാലയം കണക്ക് പുറത്ത്

Share our post

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ ചുമത്തിയ പിഴയുടെ കണക്കുകള്‍ പുറത്ത്. രാജ്യസഭയില്‍ ധനകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ബാങ്ക് ഓഫ ബറോഡ തുടങ്ങിയ മൂന്ന് ബാങ്കുകളാണ് ഏറ്റവും കൂടുതല്‍ പണം പിഴയായി ഇടാക്കിയത്.

ഇതില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 5,670 കോടി രൂപ പിഴയായി ഈടാക്കിയപ്പോള്‍ ആക്്‌സിസ് ബാങ്ക്് 3,787 കോടി പിഴയായി വാങ്ങി. ബാങ്ക് ഓഫ് ബറോഡ 2,028 രൂപയാണ് പിഴയായി വാങ്ങിയത്.

നാലാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ് ്ഉള്ളത്. 1896 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പിഴയായി ഇടയാക്കിയത്. ഇന്ത്യന്‍ ബാങ്ക് 1,777 കോടി രൂപയും പിഴയിടാക്കി. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്.

പൊതുമേഖല ബാങ്കുകള്‍ പിഴയിടാക്കുന്നത് വളരെ കുറച്ചുവെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. പൊതുമേഖല ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ തുക പിഴയായി ഈടാക്കിയത് ബാങ്ക് ഓഫ് ബറോഡയാണ്. 2,000 കോടിക്ക് മുകളിലാണ് ഇവര്‍ പിഴയിടാക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളാണ്് പട്ടികയിലുള്ള മറ്റ് പൊതുമേഖല ബാങ്കുകള്‍. ഇതില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ 1600 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!