സഹകരണ ബാങ്ക് മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റ്യാടി(കോഴിക്കോട്): കക്കട്ടിൽ കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മേനേജർ പി കെ ഗനീഷ് കുമാർ(50)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുറ്റ്യാടി പോലീസ് ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. വ്യക്തിപരമായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം.
