തിരക്ക് കാരണം വാതിൽ അടഞ്ഞില്ല; പ്രിയദർശിനി ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്
കോഴിക്കോട്: പ്രിയദർശിനി ബസിൽ നിന്നും തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് പരിക്കേറ്റത്. നാദാപുരം ടിഐഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് വൈഗ.
ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. തിരക്ക് കാരണം ബസിന്റെ വാതിൽ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഈ തിരക്കിനിടയിൽ ബസിന്റെ സ്റ്റെപ്പിൽ നിൽക്കുകയായിരുന്ന കുട്ടി, വാഹനം ഓടിക്കൊണ്ടിരിക്കെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
