മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും
കല്‍പ്പറ്റ: മകനെ കോടാലിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുല്‍പ്പള്ളി മണല്‍വയല്‍ തെക്കേക്കര ശിവദാസനെയാണ്(69)അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(ഒന്ന്)ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്.
2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ വഴക്കിനെത്തുടര്‍ന്ന് ശിവദാസന്‍ മകന് അമലിനെ(22)മുറിയില്‍ കയറി കോടാലിക്ക് തലയ്ക്കടിക്കുകയായിരുന്നു.
പുല്‍പ്പള്ളി എസ്എച്ച്ഒ ആയിരുന്ന അനന്തകൃഷ്ണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 35 ഓളം സാക്ഷികളെ വിസ്തരിച്ച കോടതി 65 ഓളം രേഖകള്‍ പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.
