തി​ര​ക്ക് കാ​ര​ണം വാ​തി​ൽ അ​ട‌​ഞ്ഞി​ല്ല; പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

Share our post

കോ​ഴി​ക്കോ​ട്: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ക്ക​ട്ടി​ൽ മ​ണി​യൂ​ർ​താ​ഴെ സ്വ​ദേ​ശി​നി​യാ​യ വൈ​ഗ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ദാ​പു​രം ടി​ഐ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് വൈ​ഗ.

ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. തി​ര​ക്ക് കാ​ര​ണം ബ​സി​ന്‍റെ വാ​തി​ൽ കൃ​ത്യ​മാ​യി അ​ട​യ്ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​തി​ര​ക്കി​നി​ട​യി​ൽ ബ​സി​ന്‍റെ സ്റ്റെ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി, വാ​ഹ​നം ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ഡോ​ർ തു​റ​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ക​ക്ക​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!