ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ആവശ്യകത 300 മെഗാവാട്ട് വരെ ഉയരുമെന്ന് കെ.എസ്.ഇ.ബി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ആവശ്യകത ഇന്നലെക്കാൾ 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിലെ വർധനവുമാണ് ആവശ്യകത ഉയരാൻ പ്രധാന കാരണം. ആവശ്യകത കുത്തനെ വർധിച്ചാൽ വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്.

അതേസമയം, കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. നിലവിലെ ഉപഭോഗവും ലഭ്യതയും വിലയിരുത്തിയ ശേഷമായിരിക്കും ഇന്നത്തെ അന്തിമ നിയന്ത്രണ തീരുമാനം സ്വീകരിക്കുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!