‘വയനാട് തുരങ്കപാത പദ്ധതിയില്‍ ഗൗരവമായ പഠനം അനിവാര്യം, സിപിഐ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു’; ബിനോയ് വിശ്വം
ആലപ്പുഴ: വയനാട് തുരങ്കപാത പദ്ധതിയില്‍ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. വയനാട് തുരങ്കപാത പദ്ധതിയില്‍ ഗൗരവമായ പഠനം അനിവാര്യമാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. പദ്ധതിയില്‍ സിപിഐ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചതാണെന്നും അദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിയെ കാത്തുസൂക്ഷിച്ച് മാത്രമേ ഇതുപോലുള്ള വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പ് ഉന്നയിച്ച ആശങ്ക ശക്തിപ്പെടുകയാണെന്നും അദേഹം പറഞ്ഞു.
