എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം: പോലീസ് കേസെടുത്തു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിക്കെതിരെ സോഷ്യൽ മീഡിയായിലൂടെ നടന്ന വ്യാജ പ്രചാരണങ്ങളിലും സൈബർ ആക്രമണത്തിലും പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്.
എ.കെ.ആന്റണി ബിജെപിക്ക് അനുകൂലമായി പ്രസ്താവന നടത്തി എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജപ്രചാരണം നടന്നത്. അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
