പാ​തി വി​ല സ്കൂ​ട്ട​ർ ത​ട്ടി​പ്പ്; ക​ണ്ണൂ​ർ പോ​ലീ​സ് സൊ​സൈ​റ്റി​യു​ടെ പ​ങ്ക് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു

Share our post

ക​ണ്ണൂ​ർ: പ​കു​തി വി​ല​യ്ക്ക് സ്കൂ​ട്ട​ർ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ പോ​ലീ​സ് സ​ഹ​ക​ര​ണസൊ​സൈ​റ്റി​യു​ടെ പ​ങ്കി​നെ കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. ത​ട്ടി​പ്പ് സം​ഘ​വു​മാ​യി ചേ​ർ​ന്ന് സൊ​സൈ​റ്റി ന​ട​ത്തി​യ വി​വാ​ദ​മാ​യ സ്കൂ​ൾ കി​റ്റ് വി​ത​ര​ണ​മു​ൾ​പ്പ​ടെ​യു​ള്ള​വ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​യ​ള​വി​ൽ രാ​ഷ​ട്രീ​യ സ​മ്മ​ർ​ദ ​മു​പ​യോ​ഗി​ച്ച് കേ​സ് തേ​ച്ചു​മാ​ച്ചു ക​ള​യാ​ൻ നീ​ക്കം ന​ട​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

പാ​തി വി​ല​യ്ക്ക് സ്കൂ​ട്ട​ർ ന​ൽ​കു​മെ​ന്ന പേ​രി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സി​ഡ് സൊ​സൈ​റ്റി എ​ന്ന സം​ഘ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത സൃ​ഷ്ടി​ക്കാ​ൻ ക​ണ്ണൂ​ർ പോ​ലീ​സ് സൊ​സൈ​റ്റി​യു​ടെ ഇ​ട​പെ​ട​ൽ സ​ഹാ​യി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സൊ​സൈ​റ്റി വ​ഴി 2000 രൂ​പ​യു​ടെ കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും അ​ത് ഉ​പ​യോ​ഗി​ച്ച് 160ഓ​ളം പേ​ർ​ക്ക് സ്കൂ​ൾ കി​റ്റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ 1000 രൂ​പ മാ​ത്രം അ​ട​ച്ച​വ​ർ​ക്കും 2000 രൂ​പ​യു​ടെ കി​റ്റു​ക​ൾ ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി.

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത പി​ടി​ച്ചു പറ്റാ​ൻ ത​ട്ടി​പ്പ് സം​ഘം ന​ട​ത്തി​യ ആ​സൂ​ത്രി​ത​മാ​യ പ​ദ്ധ​തി​യാ​ണി​തെ​ന്നും ഇ​തി​ന് പോ​ലീ​സ് സൊ​സൈ​റ്റി കൂ​ട്ടു​നി​ന്നു​വെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് യൂ​ണി​റ്റാ​ണ് നി​ല​വി​ൽ ഈ ​കേ​സി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്.

പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സൊ​സൈ​റ്റി എ​ങ്ങ​നെ​യാ​ണ് ഒ​രു സ്വ​കാ​ര്യ ത​ട്ടി​പ്പ് സം​ഘ​വു​മാ​യി ഇ​ത്ത​ര​മൊ​രു ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​റി​വു​ണ്ടാ​യി​രു​ന്നോ​യെ​ന്നും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഭ​ര​ണ​ത​ല​ത്തി​ൽ നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പാ​യി കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നു ന​ട​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!