കൊങ്കൺ വഴി സമയമാറ്റം ജൂൺ 15 മുതൽ; 38 ജോഡി വണ്ടികളുടെ സമയം മാറും

Share our post

പയ്യന്നൂർ: കൊങ്കൺ പാതയിലൂടെയുള്ള 38 ജോഡി തീവണ്ടികളുടെ സമയം ജൂൺ 15 മുതൽ മാറും. ഒക്ടോബർ 20 മുതലുള്ള നോൺ മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതോടെയാണിത്.

മംഗള എക്സ്‌പ്രസ് ഉൾപ്പെടെ 37 വണ്ടികളുടെ പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ട്. നേത്രാവതി എക്സ്‌പ്രസ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സമയത്തിൽ (രാവിലെ 9.15) മാറ്റമില്ല. തുടർ സ്റ്റേഷനുകളിൽ വണ്ടി നേരത്തേയെത്തും. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്പ്രസ് (12617) രാവിലെ 10.10-ന്‌ എറണാകുളം ജങ്‌ഷനിൽനിന്ന്‌ പുറപ്പെടും. നിലവിൽ ഉച്ചയ്ക്ക് 1.25-നാണ്‌ പുറപ്പെടുന്നത്‌.

കേരളത്തിൽനിന്ന് കൊങ്കൺ പാതയിലൂടെയുള്ള വണ്ടികളുടെ സമയം നേരത്തേയാകും. കൊങ്കണിൽനിന്ന് കേരളത്തിലേക്ക് വരുന്ന വണ്ടികൾ നിലവിലുള്ള സമയത്തേക്കാൾ വൈകിയോടും. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ കാലയളവിൽ വേഗം ക്രമീകരിക്കുന്നത്. നിലവിൽ വേഗം 110-120 കി.മീ. ആണ്. മൺസൂൺ വേഗം 40-75 കിലോമീറ്ററും.

മൺസൂൺ സമയക്രമം (ബ്രാക്കറ്റിൽ നിലവിലെ സമയം)

• എറണാകുളം-പുണെ (22149) പുലർച്ചെ 2.15 (രാവിലെ 5.15).

• തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി (12431) ഉച്ചയ്ക്ക് 2.40-ന് (രാത്രി 7.15).

• മംഗളൂരു-മുംബൈ മത്സ്യഗന്ധ (12620) ഉച്ചയ്ക്ക് 12.45-ന്. (ഉച്ചയ്ക്ക് 2.20).

• തിരുവനന്തപുരം നോർത്ത്-പോർബന്തർ എക്സ്‌പ്രസ് (20909) രാവിലെ 9.10-ന് (രാവിലെ 11.15).

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!