മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണ​ത്തി​നു തു​ട​ക്കം

Share our post

മ​ട്ട​ന്നൂ​ർ: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ മു​ത​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഷ്‌​ക​ര​ണം ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചാ​യി​രു​ന്നു പ​രി​ഷ്ക​ര​ണം. ക​ണ്ണൂ​ർ റോ​ഡി​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ വ​രെ​യും ഇ​രി​ട്ടി റോ​ഡി​ൽ ഗാ​ന്ധി റോ​ഡ് വ​രെ​യു​മാ​ണു ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​ത്. ത​ല​ശേ​രി റോ​ഡി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലു​ള്ള ഭാ​ഗ​ത്തും ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത​ട​ക്കം ന​ട​പ്പി​ലാ​ക്കി​യാ​ണു ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ട്ര​യ​ൽ റ​ൺ ആ​രം​ഭി​ച്ച​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് മ​ട്ട​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ വ​ൺ​വേ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി. ക്ഷേ​ത്രം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​ത്രം ത​ല​ശേ​രി റോ​ഡി​ൽ നി​ന്നു ക​ട​ത്തി​വി​ടും. തി​രി​കെ വ​രു​ന്ന ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ക്ഷേ​ത്ര​ക്കു​ളം ഭാ​ഗ​ത്ത് കൂ​ടി​യും ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട​വ കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​നു പി​ൻ​വ​ശ​ത്തെ റോ​ഡു​വ​ഴി​യും പോ​ക​ണം.

ത​ല​ശേ​രി റോ​ഡി​ൽ ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്. പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം പു​തു​താ​യി നി​ർ​മി​ച്ച ഹ​രി​ത ഇ​ട​നാ​ഴി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗും ത​ട​യും. വാ​യ​ന്തോ​ട് ജം​ഗ്ഷ​നി​ൽ ദി​ശാ​സൂ​ചി​ക​ക​ൾ സ്ഥാ​പി​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!