മലബാർ ഗോൾഡിന്റെ ആഭരണനിർമാണ കേന്ദ്രത്തിൽ തീപ്പിടിത്തം

Share our post

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോൾഡിന്റെ ഓർനമെന്റ് ബോക്‌സ് നിർമാണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. വിവരമറിഞ്ഞയുടൻ കൊയിലാണ്ടി, നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. വൈദ്യുത ലൈനിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!