ബാങ്ക് ഉപഭോക്താക്കൾക്ക് ആശ്വാസം: സമരം പിൻവലിച്ചു
ന്യൂഡൽഹി: രാജ്യമൊട്ടാകെ ഇന്ന് മുതൽ നടത്താനിരുന്ന മൂന്നുദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും.
ഐബിഎയും, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ബാങ്കുകൾക്ക് അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന് ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ബാക്കി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ഉറപ്പ് കിട്ടിയിട്ടുണ്ട്.