മകളെ കൊല്ലുകയും ഭാര്യയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസ്: വിചാരണ പൂർത്തിയായി

Share our post

തലശ്ശേരി : കോടതി ജീവനക്കാരൻ പ്രതിയായ കൊലപാതകക്കേസിൽ വിചാരണ പൂർത്തിയായി. മകളെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ കോടതിയിലെ പ്രോസസ് സർവേയർ ആയിരുന്ന പാനൂർ പത്തായക്കുന്നിലെ കുപ്പ്യാട്ടു മടപ്പുര വീട്ടിൽ കെ.പി.ഷിനു (45) ആണ് കേസിലെ പ്രതി.

ഷിനുവിന്റെ ഭാര്യ കതിരൂർ ഈസ്റ്റ് എൽപി സ്കൂൾ അധ്യാപിക ചോയാടത്തെ എം.പി.സോന സുരേഷ് (35), മകൾ ഒന്നര വയസ്സുകാരി അൻവിയ എന്നിവരെ പുഴയിൽ വെള്ളം നിറഞ്ഞത് കാണിച്ചുതരാമെന്ന് പറഞ്ഞ് ബൈക്കിൽ ക്കൊണ്ടുപോയി ചാത്തൻമൂലയിലെ വാട്ടർ അതോറിറ്റിയുടെ ചെക്ഡാമിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയും മകൾ മരിക്കുകയും ചെയ്തെന്നാണ് കേസ്.

2021 ഒക്ടോബർ 15ന് വൈകുന്നേരം 6ന് ആണ് കേസിനാസ്പദമായ സംഭവം. വെള്ളക്കെട്ടിലെ കൈതോലയിൽ പിടിച്ചുനിന്ന് നിലവിളിച്ച സോനയെ ഓടിയെത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും മകൾ മരിച്ചിരുന്നു. 2018 ഡിസംബർ 2ന് ആണ് ഇരുവരുടെയും വിവാഹം നടന്നത്. സംഭവദിവസം രാവിലെ പ്രതിയുടെ സഹോദരൻ ഗിരീഷിന്റെ മകളുടെ എഴുത്തിനിരുത്തൽ ചടങ്ങിൽ മൂന്നുപേരും പങ്കെടുത്ത് വൈകുന്നേരം നവോദയക്കുന്നിൽ പോയശേഷമാണ് സംഭവം.

ഇത്തരം ദൃശ്യങ്ങളും തെളിവിനു സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ.പ്ലീഡർ കെ.അജിത്ത് കുമാറാണ് ഹാജരാകുന്നത്. ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി സി.ജെ.ഡെന്നി മുൻപാകെയാണ് കേസ് പരിഗണിച്ചുവരുന്നത്. പ്രതിക്കുവേണ്ടി അഡ്വ.സി.പി.ബിജോയ് ആണ് ഹാജരാകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!