ബാങ്ക് അധികൃതരും അന്വേഷിച്ചു: സൂചനകളൊന്നുമില്ല; 30 കോടി നേടിയ ഭാഗ്യവാൻ കാണാമറയത്തു തന്നെ

Share our post

തളിപ്പറമ്പ് : തിരുവോണം ബംപർ ലോട്ടറിയിൽ 30 കോടി രൂപ ലഭിച്ച ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്തുതന്നെ. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ പി.വി.വത്സരാജിന്റെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിലാണ് ഭാഗ്യം തളിപ്പറമ്പിൽ എത്തിയത്. സബ് ഏജന്റായ മുയ്യം വടക്കാഞ്ചേരിയിലെ എം.വി.സുജിത്ത് തമ്പുരാൻ ലോട്ടറി ഏജൻസിയിൽനിന്ന് വാങ്ങി വിൽപന നടത്തിയ 30 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം. പലരും അന്വേഷണം നടത്തിയെങ്കിലും ഭാഗ്യവാൻ ഇന്നലെയും പുറത്തുവന്നിട്ടില്ല.

പ്രമുഖ ബാങ്ക് അധികൃതർ ഉൾപ്പെടെ ഇന്നലെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ബാങ്കുകളിലൊന്നും ഇന്നലെ ലോട്ടറി ടിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്നാണു സൂചന. സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറിന്റെ മുൻപിലും ശേഷവുമുള്ള ലോട്ടറി ടിക്കറ്റുകൾ എടുത്തവർ സുജിത്തിന്റെ നാട്ടിലുണ്ടെങ്കിലും ഒന്നാം സമ്മാനം ലഭിച്ചയാളെക്കുറിച്ച് സൂചനകളൊന്നുമില്ല. ഇന്നലെ ലോട്ടറി ഏജന്റുമാരും സമ്മാനാർഹനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.

പൂജാ ബംപർ വിൽപന ഇന്നുമുതൽ
തിരുവനന്തപുരം ∙ ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപർ ഭാഗ്യക്കുറി ടിക്കറ്റ് വിൽപന ഇന്നു മുതൽ. 5 പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വിൽ‍പനയ്ക്കെത്തുക. 300 രൂപയാണു ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം 3 ലക്ഷം 5 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും ലഭിക്കും. മറ്റ് സമ്മാനങ്ങളുമുണ്ട്. അംഗീകൃത ഏജൻസികളും വിൽപനക്കാരും വഴി മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും വ്യാജ വെബ്സൈറ്റുകൾ മുഖേനയും വാട്സാപ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്നും ലോട്ടറി ഡയറക്ടർ നിർദേശിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!