യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സ്വന്തം ഓഫീസിൽ മരിച്ച നിലയിൽ
കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിൻ്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിനാച്ചി കോളങ്കുന്നിലെ ഹരികൃഷ്ണൻ (32)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഓഫീസിൻ്റെ രണ്ടാം നിലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊയിനാച്ചിയിൽ വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ. ഇന്നലെ രാവിലെ 10 മണിമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാർദ്ദനന്റെയും രമയുടെയും മകനാണ് ഹരികൃഷ്ണൻ. ഒരു സഹോദരനുണ്ട്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
