സുഖവാസത്തിനല്ല മുഖ്യമന്ത്രി പോയത്; തിരക്കായത് കൊണ്ടാണ് താൻ വിദേശത്ത് പോകാത്തതെന്ന് കെ.മുരളീധരൻ

Share our post

തിരുവനന്തപുരം ∙ മുഖ്യമന്ത്രി വി.ഡി.സതീശൻ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തു പോയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആദ്യത്തെ ആറുമാസം പിണറായി വിജയൻ പോയതിന്റെ മൂന്നിലൊന്നു പോലും വി.ഡി.സതീശൻ പോയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സുഖവാസത്തിനല്ല പോയത്. അവിടെ ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ചപ്പോൾ സാഹചര്യം വിലയിരുത്താനാണ് പോയത്. ചെലവ് ആരു വഹിച്ചാലും സർക്കാരിനു നഷ്ടമൊന്നുമില്ല. പണം നൽകിയവർ ആരായിരുന്നാലും അവർ വെറുക്കപ്പെട്ടവർ അല്ല. സൗജന്യമായി വിമാനം നൽകിയെന്നു കരുതി അങ്ങനെയുള്ള വ്യക്തികൾക്ക് അനർഹമായ ഒന്നും സർക്കാർ കൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

‘വിവിധ കോൺഗ്രസ് അനുകൂല സംഘടനകളാണ് മന്ത്രിമാരെ വിദേശത്തേക്കു കൊണ്ടുപോകുന്നത്. പത്തു വർഷത്തിനു ശേഷം കോൺഗ്രസ് സർക്കാർ വന്നതിന്റെ സന്തോഷത്തിലാണ് അവർ വിളിക്കുന്നത്. എനിക്കിവിടെ നല്ല തിരക്കായതു കൊണ്ടാണ് പോകാൻ കഴിയാത്തത്’ – മുരളീധരൻ പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!