മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍; സര്‍ക്കാര്‍ ചെലവിലല്ല വിമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മലപ്പുറത്തേക്കുള്ള യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് മുഖ്യമന്ത്രി യാത്ര തിരിച്ചു. പൊലീസ് ഹെലികോപ്റ്ററിന്റെ കാലാവധി കഴിഞ്ഞതിനാലാണ് ചാര്‍ട്ടേഡ് വിമാനം തിരഞ്ഞെടുത്തത്. എന്നാല്‍, സര്‍ക്കാര്‍ ചെലവിലല്ല ചാര്‍ട്ടേഡ് വിമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മലവെള്ളപ്പാച്ചിലില്‍ അഞ്ച് പേര്‍ മരിച്ച പൂക്കോട്ടുപാടം ടി.കെ കോളനി സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി മലപ്പുറത്തെത്തുന്നത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഉളര്‍വട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ ഉന്നതിയിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.

കാണാതായവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാട് അനസ് യാസീന്‍, തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂര്‍ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി എന്‍ഡിആര്‍എഫ് സംഘവും അഗ്നിശമനസേനയും മറ്റു സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!