മഴക്കെടുതി: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു

Share our post

കോട്ടയം: കോട്ടയത്ത് മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഇരുചക്ര വാഹന യാത്രക്കാരിയാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാളെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. വാഗമണ്ണിലേക്ക് പോകുന്നതിനിടയിൽ മണ്ണിടിഞ്ഞുവീഴുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!