വനിതാ സംരംഭകര്‍ക്ക് പലിശരഹിത വായ്പയുമായി ‘പ്രിയദര്‍ശിനി’ പദ്ധതി

Share our post

കണ്ണൂർ: ഉൽപ്പാദന മേഖലയിലുള്ള വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ‘പ്രിയദര്‍ശിനി സ്വയംതൊഴില്‍ വായ്പാ പദ്ധതി’ നടപ്പിലാക്കുന്നു. കൃത്യമായി തിരിച്ചടവ് നടത്തുന്ന വനിതാ സംരംഭകര്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി നല്‍കി, പലിശരഹിത വായ്പയായി മാറ്റുന്നു.

പുതിയ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്ന/നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകള്‍ (വിധവകള്‍, ഭിന്നശേഷിക്കാര്‍, 40 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന). പ്രായ പരിധി 18-നും 60-നും ഇടയില്‍. പരമാവധി വായ്പാ തുക 5 ലക്ഷം രൂപ. കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയരുത്.

അപേക്ഷകരുടെ പേരില്‍ സാധുവായ ഉദ്യം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എസ് ബി സി ഡി സി ജില്ലാ/യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2706196, 2706197, വാട്‌സ് ആപ്പ്: 9447730066.

   


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!