മുഖ്യമന്ത്രിക്കും രക്ഷയില്ല; സിഎംഒ കേരളം ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത് മെറ്റ

Share our post

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ സിഎംഒ കേരളത്തിലെ പോസ്റ്റുകൾ നീക്കംചെയ്ത് മെറ്റ.  സിഎംഒ കേരളയിലെ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തിട്ടുള്ളത്. അതിലൊന്ന്, ഓഗസ്റ്റ് മാസം 19-ാം തീയതി ആശാപ്രവർത്തകർക്ക് ഉത്സവബത്തയായ 1450 രൂപ അനുവദിച്ചതിനെക്കുറിച്ചുള്ള പോസ്റ്റാണ് നീക്കം ചെയ്തിട്ടുള്ളത്. രണ്ടാമത്തേത്, നബിദിനാശംസ നേർന്നുകൊണ്ടുള്ളതും.

നേരത്തെ സർക്കാർ പോലീസ് മുഖാന്തരം മുഖ്യമന്ത്രിക്കെതിരേയുള്ള വിമർശന പോസ്റ്റുകൾ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കംചെയ്യുന്നതായി വിവാദം ഉയർന്നിരുന്നു. അന്ന് അക്കാര്യം മുഖ്യമന്ത്രി നിഷേധിക്കുകയും ചെയ്തിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!