പുത്തന്‍ അനുഭവം;മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ക്ലാസില്‍, ‘ബെല്ലടിക്കും മുമ്പ്’ ഹാജര്‍ ഉറപ്പിച്ച് നേതാക്കൾ

Share our post

കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള നേതൃത്വ പരിശീലന പരിപാടി ‘റീ ഇമേജിംഗ് കേരള’യ്ക്ക് കോഴിക്കോട് ഐഐഎമ്മില്‍ തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. കേരളത്തിന്റെ വികസന സാധ്യതകളും ഭാവി വെല്ലുവിളികളും ചര്‍ച്ചയാകും.

ആദ്യ ക്ലാസ് നടക്കുന്ന ഇന്ന് കൃത്യ സമയത്താണ് മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ക്ലാസ് റൂമിലെത്തിയത്. ഇന്നും നാളെയും വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകള്‍. നടക്കും. ഐഐഎമ്മിലെ അധ്യാപകര്‍ തൊട്ട് രാജ്യാന്തര വിദഗ്ദ്ധര്‍ വരെ നയിക്കുന്ന സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

നിര്‍മിത ബുദ്ധി വിനിയോഗത്തില്‍ ഉള്‍പ്പെടെ മന്ത്രിസഭാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പരസ്പരം ആശയങ്ങളും അനുഭവങ്ങളും പങ്ക് വെച്ച് പുതുയുഗ പിറവിക്കായാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പുതിയ അനുഭവമെന്ന് മന്ത്രി എം ലിജുവും റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കൂടാതെ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, തുടങ്ങിയ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയ്ക്കായി ഐഐഎമ്മില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!