കാസർകോട് ബദിയഡുക്കയിൽ ഹണിട്രാപ്പ്; വിവസ്ത്രനാക്കി നിർത്തി വീഡിയോ ചിത്രീകരിച്ചു; അഞ്ചുപേർക്കെതിരെ കേസ്

Share our post

കാസർകോട്: കാസർകോട് ബദിയഡുക്കയിൽ ഹണിട്രാപ്പ് പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്. ആഗസ്റ്റ് 29ന് വൈകുന്നേരം ആറുമണിയോടെ പെർള, ഉക്കിനടുക്കയിൽവെച്ചാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോവുകയും പ്രായപൂർത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി നിർത്തി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സംഘം ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ യുവാവിനെ ചെർക്കളയ്ക്ക് സമീപമുള്ള ഒരു ക്വാർട്ടേഴ്‌സ് മുറിയിൽ അടച്ചുപൂട്ടിയതായും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. ദക്ഷിണ കന്നഡ വിട്ള സ്വദേശി എഎസ് സുജിത്തിന്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!