എൽപിജി വില വീണ്ടും കൂട്ടി; ഇത്തവണ 10 രൂപ, നിരാശ ഹോട്ടലുകൾക്ക്, ഗാർഹിക സിലിണ്ടർ വിലയിൽ തൊട്ടില്ല
പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്ന് പ്രാബല്യത്തിൽ വന്നവിധം 10 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 2753 രൂപയായി. കോഴിക്കോട്ട് 2795.5 രൂപയും തിരുവനന്തപുരത്ത് 2784 രൂപയുമാണ് വില.
രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. വാണിജ്യ സിലിണ്ടർ വില നേരിയതോതിലാണെങ്കിലും ഉയർന്നത് ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകട എന്നിവ നടത്തുന്നവർക്ക് തിരിച്ചടിയാണ്. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില മാറ്റിയിട്ടില്ല. തിരുവനന്തപുരത്ത് 951 രൂപയാണ് വില. കൊച്ചിയിൽ 949 രൂപ. കോഴിക്കോട്ട് 950.5 രൂപ.
