കണ്ണൂരിൽ വൻ എം.ഡി.എം.എ വേട്ട; 101 ഗ്രാം മെത്താഫിറ്റനുമായി യുവാവ് അറസ്റ്റിൽ

Share our post

കണ്ണൂർ:ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ്, പള്ളിപ്രം ഭാഗത്തു നടത്തിയ പരിശോധനയിൽ 101ഗ്രാം മെത്തഫിറ്റാനുമായി കാട്ടാമ്പള്ളി സ്വദേശി എ. പി.മുസമ്മിലിനെ (31) എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതി വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാട്ടാമ്പള്ളി, കണ്ണാടിപറമ്പ് , കമ്പിൽ ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് മുസമ്മിൽ. പ്രതിക്കെതിരെ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരായ ആർ. പി.അബ്ദുൾ നാസർ, രാജേഷ് ശങ്കർ, സി.അജിത്ത്, പി. പി.സുഹൈൽ , എ. വി. രതിക പി. വി. ഗണേഷ്, കെ. ടി. ഫസൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!