വടകര എംഡിഎംഎ കേസ്: അധ്യാപികമാരിൽ രണ്ടുപേർ ഇടത് സംഘടനാ മുൻ ഭാരവാഹികൾ

Share our post

കോഴിക്കോട്: ഏറെ വിവാദമായ വടകര എം.ഡി.എം.എം. കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാരിൽ രണ്ടുപേർ ഇടത് അനുകൂല സംഘടനാ മുൻ ഭാരവാഹികൾ. കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് കൺവീനറായിരുന്നു കാവ്യ, നീഷ്മ ജോയിന്റ് കൺവീനറും. കഴിഞ്ഞ ഫെബ്രുവരിയിൽ ഭാരവാഹിത്വം ഒഴിഞ്ഞു.

കൂരാച്ചുണ്ട് സ്വദേശിയായ കാവ്യയെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിൽ അറസ്റ്റ് ചെയ്തത്. ആവള സ്വദേശിയായ നീഷ്മയെ ചൊവ്വാഴ്ച്ചയും അറസ്റ്റ് ചെയ്തു. ഇതുവരെ പേരാമ്പ്ര ബി.ആർ.സിയിലെ മൂന്ന് അധ്യാപകർ കേസിൽ ഉൾപ്പെട്ടുണ്ട്. കീർത്തനായായിരുന്നു ആദ്യം അറസ്റ്റിലായത്.

കേസിൽ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മൂന്ന് അധ്യാപികമാരും അവസാനം അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിലും പണം അയച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വയനാട് സ്വദേശിയാണ് പ്രധാനിയെന്നും ഇയാളെ കണ്ടെത്തിയാൽ പിന്നിലുള്ളവരെ കുറിച്ച് വിവരം ലഭിക്കുമെന്നുമാണ് പോലീസ് കണക്ക് കൂട്ടുന്നത്. കൂടെയുള്ളവർ അറസ്റ്റിലായതോടെ വയനാട് സ്വദേശി മുങ്ങിയതായതാണ് പോലീസിന് ലഭിച്ച വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!