തലശ്ശേരി ബാവലി അന്ത:സംസ്ഥാന പാതയിൽ അപകടഭീഷണിയായി മുളംകാടുകൾ
നിടുംപൊയിൽ: തലശ്ശേരി -ബാവലി അന്ത:സംസ്ഥാന പാതയിലെ നിടുംപൊയിലിനു സമീപം റോഡിലേക്ക് കടപുഴകിയ മുളംകാടുകൾ നീക്കം ചെയ്യാത്തത് വാഹനങ്ങൾക്ക് അപകടമൊരുക്കുന്നു. നീക്കം ചെയ്യാത്ത മുളകൾ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽതലനാരിഴക്കാണ് പലരുംഅപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് റോഡരികിലെകൂറ്റൻ മുളംകാടുകൾ റോഡിലേക്ക് പതിച്ചത്. അന്ന് താത്കാലികമായി ഇവ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും അപകടഭീഷണി നിലനിൽക്കുന്ന മുളകൾ പൂർണ്ണമായും നീക്കാത്തത് വീണ്ടും അപകടമൊരുക്കുന്നുണ്ട്.
ഇവ എത്രയുമുടനെ വെറ്റിമാറ്റണമെന്നാണ് ഈ വഴി കടന്നു പോകുന്ന ബസ് ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഈ പാതയിൽ വിവിധയിടങ്ങളിൽ ഇത്തരത്തിൽ അപകടാവസ്ഥയിലായ മുളംകാടുകളുണ്ട്. ഇവയും മുറിച്ചുമാറ്റി അപകടഭീഷണി ഒഴിവാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
