കാസർകോട് ചെറുവത്തൂരിൽ മതിൽ തകർന്ന് അപകടം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്
കാസർഗോട്: ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത കനത്ത മഴയിൽ മണ്ണ് കുതിർന്നുനിന്നതാണ് അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിമന്റ് ഉപയോഗിക്കാതെ ചെങ്കല്ലുകൾ മാത്രം അടുക്കിവെച്ചുള്ള നിർമ്മാണ രീതിയാണ് ഇവിടെ പിന്തുടർന്നത്. ഇതാണ് മണ്ണ് ഇടിയുന്നതിലേക്കും മതിൽ തകരുന്നതിലേക്കും നയിച്ചതെന്ന് കരുതപ്പെടുന്നു.
അഗ്നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടന്നിയതാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്. മണ്ണിനടിയിൽപ്പെട്ടവരിൽ രണ്ടുപേർ അരയ്ക്കൊപ്പം മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു.
