പേരാവൂർ ബ്ലോക്ക് പരിധിയിൽ കർഷക അവാർഡിന് അപേക്ഷിക്കാം
പേരാവൂർ : ആത്മ കണ്ണുരും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പേരാവൂർ ബ്ലോക്ക് പരിധിയിൽ ആത്മ കർഷക അവാർഡ് നൽകുന്നു. മികച്ച സമ്മിശ്ര കർഷകൻ, മികച്ച കർഷകൻ,കർഷക , യുവ കർഷകൻ , എസ്. സി -എസ്. ടി.കർഷകൻ, ക്ഷീര കർഷകൻ ,എന്നീ മേഖലകളിലാണ് അവാർഡ് നൽകുക. കർഷകർ പൂരിപ്പിച്ച അപേക്ഷ , നികുതി ചീട്ടിന്റെ കോപ്പി , കൃഷി ചെയ്ത ഫോട്ടോ എന്നിവ സഹിതം അതാത് കൃഷിഭവനുകളിൽ 28നകം അപേക്ഷിക്കണം.
