നിതിൻ രാജിൻ്റെ മരണം: ജാമ്യം നൽകിയ പ്രതി എം കെ റാമിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു; കോടതിയിൽ നാടകീയ രംഗങ്ങൾ

Share our post

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കേളേജിലെ നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതി ഡോ.എം കെ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകി റാമിനെ വിട്ടയച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിയെ ബലം പ്രയോ​ഗിച്ചാണ് പ്രതിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തതെന്നാണ് പ്രതിഭാ​ഗം അഭിഭാഷകൻ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് തലശ്ശേരി കോടതിയിൽ നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. അഭിഭാഷകർ വീണ്ടും ജഡ്ജിൻ്റെ ചേംബറിലെത്തി.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. എം കെ റാമിന് ജാമ്യം നൽകിയത്. ഗ്രൗണ്ട് ഓഫ് അറസ്റ്റിൽ വ്യക്തതയില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!