തലശ്ശേരിയിൽ 1.720 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരിയിൽ 1.720 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബംഗാൾ സ്വദേശി ചബിർ മുല്ലയാണ് പിടിയിലായത്. തലശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ടി ജിജിനും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.