എ​യ​ർ​പോ​ർ​ട്ട്‌ ലി​ങ്ക്‌ റോ​ഡ്‌; ഭൂ​വു​ട​മ​ക​ളു​ടെ അ​ക്ക‍ൗ​ണ്ടി​ൽ പ​ണം ല​ഭി​ച്ചു തു​ട​ങ്ങി

Share our post

ത​ളി​പ്പ​റ​മ്പ്: ചൊ​റു​ക്ക​ള-​ബാ​വു​പ്പ​റ​മ്പ്-​മ​യ്യി​ൽ-​കൊ​ളോ​ളം-​ചാ​ലോ​ട്‌ വി​മാ​ന​ത്താ​വ​ള ലി​ങ്ക് റോ​ഡി​ന്‌ ഭൂ​മി കൈ​മാ​റി​യ​വ​ർ​ക്കു​ള്ള പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ച്ച്‌ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ് പ​ണം ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​മാ​യി കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​യും ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും ഭു​വു​ട​മ​ക​ൾ​ക്കാ​ണ്‌ പ​ണം ന​ൽ​കി തു​ട​ങ്ങി​യ​ത്.

മ​യ്യി​ൽ, ആ​ന്തൂ​ർ കു​റു​മാ​ത്തൂ​ർ, കു​റ്റ്യാ​ട്ടൂ​ർ, കൂ​ടാ​ളി, കീ​ഴ​ല്ലൂ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ്‌ ത​ളി​പ്പ​റ​ന്പ്‌ ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ൽ ചൊ​റു​ക്ക​ള​യി​ൽ നി​ന്നാ​രം​ഭി​ച്ച്‌ ര​ണ്ട്‌ സ്‌​ട്രെ​ച്ചു​ക​ളി​ലാ​യി 25.25 കി​ലോ​മീ​റ്റ​റി​ലാ​ണ്‌ ന​വീ​ക​രി​ക്കാ​ൻ അ​നു​മ​തി​യാ​യി​രു​ന്ന​ത്‌. 306.49 കോ​ടി രൂ​പ​യ്‌​ക്ക്‌ പ​ദ്ധ​തി ടെ​ണ്ട​റാ​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ്‌ നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്‌​ഘാ​ട​ന​വും ന​ട​ന്നി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​നൊ​പ്പം ത​ന്നെ റോ​ഡ്‌ നി​ർ​മാ​ണ സ​ഹാ​യ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, സ്ഥ​ല​മു​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ യു​ഡി​എ​ഫ് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്ന് റോ​ഡ്‌ നി​ർ​മാ​ണ സ​ഹാ​യ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഭു​വു​ട​മ​ക​ൾ​ക്ക് കൈ​മാ​റാ​നാ​യി റ​വ​ന്യു വ​കു​പ്പി​ന് ന​ൽ​കി​യ തു​ക​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ​സ്തു​ത ഇ​താ​യി​രി​ക്കെ​യാ​ണ് യു​ഡി​എ​ഫ് ന ​വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് റോ​ഡ് നി​ർ​മാ​ണ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. അ​നി​ൽ​കു​മാ​റും പി.കെ. കു​ഞ്ഞി​രാ​മ​നും പ​റ​ഞ്ഞു. ഭൂ​വു​ട​മ​ക​ൾ എ​ക്ക‍ൗ​ണ്ട്‌ പ​രി​ശോ​ധി​ച്ച്‌ പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്‌ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കെആ​ർ​എ​ഫ്ബി ടെ​ണ്ട​ർ ചെ​യ്ത റോ​ഡ് പ്ര​വൃ​ത്തി ക​രാ​റു​കാ​ർ ത​മ്മി​ലു​ള്ള കേ​സി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്‌ ആ​രം​ഭി​ക്കാ​ത്ത​തെ​ന്നും ഇ​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!