സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടാൽ നിയന്ത്രണം അനിവാര്യമാകുമെന്നാണ് ബോർഡിന്റെ വിശദീകരണം.

മഴയുടെ ലഭ്യത കുറഞ്ഞതും അന്തരീക്ഷ താപനില വർധിച്ചതും വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യം കൂടിയതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കി.

നിയന്ത്രണം വേണ്ടി വരികയാണെങ്കിൽ രാത്രി ഏഴ് മണിക്ക് ശേഷമായിരിക്കും ഇത് നടപ്പിലാക്കുക. വൈദ്യുതിയുടെ കുറവ് കണക്കിലെടുത്ത് പത്ത് മിനിറ്റ് മുതൽ അര മണിക്കൂർ വരെ നീളുന്ന നിയന്ത്രണങ്ങളാണ് പ്രതീക്ഷിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!