ശബരിമല തീർഥാടനം: മാസങ്ങൾക്ക് മുൻപേ ഒരുക്കം; 1750 ബസുകളുമായി കെഎസ്ആർടിസി

Share our post

കറുകച്ചാൽ : ശബരിമല സർവീസുകൾക്കായി കെഎസ്ആർടിസി ഒരുക്കം തുടങ്ങി; ഇത്തവണ അറ്റകുറ്റപ്പണികൾ നേരത്തേ. മുൻവർഷങ്ങളിൽ സർവീസുകൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ നടന്നിരുന്ന ഒരുക്കങ്ങളാണ് ഇത്തവണ മാസങ്ങൾക്കു മുൻപേ കെഎസ്ആർടിസി ആരംഭിച്ചിരിക്കുന്നത്. 1750 ബസുകളാണ് ഇത്തവണ ശബരിമല സർവീസിനായി നിരത്തിലിറക്കുക. കെഎസ്ആർടിസിയുടെ വിവിധ സെൻട്രൽ – റീജനൽ വർക് ഷോപ്പുകളിലും അതത് ഡിപ്പോയിലുമാണ് ബോഡി പണികളും ഫിറ്റ്നസ് പരിശോധനകളും ഉൾപ്പെടെയുള്ള പ്രധാന അറ്റകുറ്റപ്പണികൾ നടന്നുവരുന്നത്.

ആദ്യ ഘട്ടത്തിൽ പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ലോ ഫ്ലോർ ബസുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിൽ 140 ലോ ഫ്ലോർ നോൺ എസി ബസുകളുടെയും 30 വോൾവോ എസി ലോ ഫ്ലോർ ബസുകളുടെയും റീഫർബിഷിങ് പണികളാണ് വിവിധ വർക് ഷോപ്പുകളിൽ നടക്കുന്നത്. ലോ ഫ്ലോർ ബസുകളുടെ പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത ഘട്ടത്തിൽ മറ്റു ദീർഘദൂര സർവീസുകൾക്കുള്ള ബസുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും.

വലിയ വാഹനങ്ങളിലുള്ള യാത്ര നിലയ്ക്കലിൽ അവസാനിപ്പിക്കേണ്ടി വരുന്നതു മൂലം ശബരിമല തീർഥാടകർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും കുറയ്ക്കാൻ നടപടി സ്വീകരിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!