സി.എം.പി.നേതാവ് എം.കെ.ബാലകൃഷ്ണൻ അനുസ്മരണം
പേരാവൂർ: സി.എം.പി നേതാവായിരുന്ന എം.കെ ബാലകൃഷ്ണന്റെ ചരമ വാർഷിക ദിനം പേരാവൂർ ഏരിയ കമ്മിറ്റി ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗംഎൻ.സി.സുമോദ് ഉദ്ഘാടനം ചെയ്തു. എം.കെ.മനോജ് അധ്യക്ഷനായി.
അഡ്വ: ഷഫീർ ചെക്ക്യാട്ട്, എം.കെ.കുഞ്ഞിക്കണ്ണൻ, എ.സുധാകരൻ, കെ.പി.ദാസൻ, സുനിൽ.കെ.ജോസഫ് , സജി വർഗീസ്, ടി.കരുണൻ, എം.രാജൻ, ബാബു മാക്കുറ്റി, പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
