വീട്ടിലിരിക്കുന്ന സ്വർണം ഇനി നിങ്ങള്‍ക്ക് പണം തരും: ബാങ്കുകളില്‍ മാത്രമല്ല ജ്വല്ലറികളിലും നിക്ഷേപിക്കാം

Share our post

ന്യൂഡൽഹി: വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്വർണ്ണാഭരണങ്ങളും നാണയങ്ങളും വഴി പലിശ വരുമാനം നേടാൻ പൊതുജനങ്ങൾക്ക് പുതിയ അവസരമൊരുങ്ങുന്നു. കേന്ദ്ര സർക്കാർ 2015-ൽ അവതരിപ്പിച്ച ‘ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ (GMS) വൻ മാറ്റങ്ങളോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പരിഷ്കരിച്ച് പ്രഖ്യാപിച്ചേക്കുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ പരിഷ്കാരം അനുസരിച്ച് ബാങ്കുകൾക്ക് പുറമെ രാജ്യത്തെ അംഗീകൃത ജ്വല്ലറികൾ വഴിയും ജനങ്ങൾക്ക് തങ്ങളുടെ സ്വർണം നിക്ഷേപിക്കാനാകും. ഇന്ത്യൻ വീടുകളിൽ വെറുതെ കിടക്കുന്ന ആയിരക്കണക്കിന് ടൺ സ്വർണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുക, വിദേശത്തുനിന്നുള്ള സ്വർണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!