പേരാവൂരിൽ വിനോദ വിജ്ഞാന വികസന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടന്നു

Share our post

പേരാവൂർ: പഞ്ചായത്തിന്റെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് വികേന്ദ്ര വിജ്ഞാന വിനോദ വികസന കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കമായി. പേരാവൂർ ടൗണിനോട് ചേർന്ന് പഞ്ചായത്ത് വാങ്ങിയ രണ്ട് ഏക്കർ 60 സെന്റ് സ്ഥലത്താണ് ഡോ.വി.ശിവദാസൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ മൂന്ന് കോടി രൂപയുടെ പദ്ധതി തുടങ്ങുന്നത്. വികേന്ദ്രയുടെ ശിലാസ്ഥാപനം ഡോ.വി.ശിവദാസൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ മുഖ്യാതിഥിയായി. അസി.എക്‌സികുട്ടീവ് എഞ്ചിനീയർ ടി.രാജീവൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ, വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, ബ്ലോക്ക് സെക്രട്ടറി ആർ.സജീവൻ, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ ടി.രഗിലാഷ്, വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, ഷബി നന്ത്യത്ത്, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങൾ, ലൈബ്രറി, കോൺഫറൻസ് ഹാൾ, വിവിധ പരിശീലനങ്ങൾക്കുള്ള ഓപ്പൺ ഓഡിറ്റോറിയം, പാർക്കിങ്ങ് ഏരിയ എന്നിവയടങ്ങുന്ന അയ്യായിരം സ്‌ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിന്റെനിർമാണം മൂന്ന് മാസത്തിനകം പൂർത്തിയാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!