കൂരന്‍മുക്കില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
മട്ടന്നൂർ: ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. മകന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു അപകടം. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിലേക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സ് ഇടിച്ചാണ് അപകടം.
