തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രത്തിന്റെ പൊതുയോഗവും വയോജന സംഗമവും
പേരാവൂർ: തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രത്തിന്റെ പൊതുയോഗവും വയോജന സംഗമവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ.പ്രേമകുമാരി അധ്യക്ഷയായി. എം അനന്തൻ മുഖ്യപ്രഭാഷണം നടത്തി . വാർഡ് മെമ്പർ സി.യമുന, സെക്രട്ടറി എ.സി.രമേശ്, കെ.ബാലകൃഷ്ണൻ, പ്രദീപൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.
