പ്ര​ണ​യ​വി​വാ​ഹം; കു​ഞ്ഞി​നാ​യി മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; തീ​രാ​നോ​വാ​യി ഗ​ർ​ഭി​ണി​യു​ടെ മ​ര​ണം

Share our post

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വം ഒ​രു നാ​ടി​ന് മു​ഴു​വ​ൻ തീ​രാ​നോ​വാ​യി. ചെ​റു​വ​ണ്ണൂ​ര്‍ ക​ക്ക​റ​മു​ക്ക് സ്വ​ദേ​ശി ര​ജി​ന്‍​ലാ​ലി​ന്‍റെ ഭാ​ര്യ പൂ​വ​ത്തും​ചാ​ലി​ല്‍ സോ​ന (27) ആ​ണ് മ​രി​ച്ച​ത്. കാ​ര്‍ ഓ​ടി​ച്ച ഭ​ര്‍​ത്താ​വ് ര​ജി​ന്‍​ലാ​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ര​ജി​ൻ​ലാ​ലും സോ​ന​യും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രു കു​ഞ്ഞ് വ​രാ​നി​രി​ക്കു​ന്ന സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും.

എ​ന്നാ​ല്‍ ആ ​കാ​ത്തി​രി​പ്പ് ക​ണ്ണീ​രി​ലാ​ഴ്ത്തി വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഉ​ണ്ടാ​യ ദു​ര​ന്തം സോ​ന​യു​ടെ ജീ​വ​ൻ ക​വ​ർ​ന്നു. രാ​ത്രി ഒ​മ്പ​ത് ക​ഴി​ഞ്ഞാ​ണ് ചെ​റു​വ​ണ്ണൂ​രി​ൽ കാ​ർ ക​ത്തി​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. നാ​ട്ടു​കാ​രെ​ല്ലാം ഉ​ട​ന​ടി സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ആ​ളു​ക​ൾ കൈ​മെ​യ് മ​റ​ന്ന് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ലാ​ണ് പെ​ട്ടെ​ന്ന് തീ ​കെ​ടു​ത്താ​നാ​യ​ത്. അ​പ്പോ​ഴാ​ണ് ക​ക്ക​റ മു​ക്കി​ലെ നാ​ട്ടു​കാ​ര​ൻ ര​ജി​ൻ​ലാ​ലും ഭാ​ര്യ​യു​മാ​ണ് കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. വി​വ​ര​മ​റി​ഞ്ഞ​വ​രെ​ല്ലാം ഒ​ന്നും സം​ഭ​വി​ക്ക​രു​തേ​യെ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു​മെ​ത്തി. അ​പ്പോ​ഴേ​ക്കും സോ​ന​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ര​ജി​ൻ ലാ​ലി​നെ കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!