പ്രമുഖ കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവുമായ ചട്ടഞ്ചാൽ കെ. മൊയ്തീൻകുട്ടി ഹാജി അന്തരിച്ചു

Share our post

കാസർകോട്: പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ. മൊയ്‌തീൻകുട്ടി ഹാജി(92) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കാസർകോട്ടെ ആശുപത്രിയിലാണ് അന്ത്യം.

ചെമ്മനാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു. ചട്ടഞ്ചാൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് ഉടമയാണ്. ദീർഘകാലം ചട്ടഞ്ചാൽ ജുമാ മസ്‌ജിദിൻ്റെ പ്രസിഡന്റായിരുന്നു.

കീഴൂർ സംയുക്ത ജമാഅത്ത് ട്രഷറർ ഉൾപ്പെടെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ മുൻ മാനേജർ ആയിരുന്നു. ആദര സൂചകമായി ഇന്ന് സ്കൂളിന് അവധി നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!